ടാറ്റാ മോട്ടോഴ്‌സ് വിപണിവികസനത്തിന് 4,000 കോടി മുതൽമുടക്കും

Posted on: August 21, 2017

മുംബൈ : ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ, വാണിജ്യ വാഹനങ്ങളുടെ വില്പന വർധിപ്പിക്കാൻ 4,000 കോടി രൂപ (625 ദശലക്ഷം ഡോളർ) മുതൽമുടക്കും. ആഭ്യന്തര ബിസിനസ് ലാഭകരമാക്കാനുള്ള നടപടികളുടെ ഭാഗമാണ് പുതിയ നിക്ഷേപം. സെയിൽസ്, സർവീസ് ശൃംഖലയുടെ നവീകരണവും വികസനവുമാണ് ടാറ്റാ മോട്ടോഴ്‌സ് ലക്ഷ്യമിടുന്നത്.

കാറുകൾ ഉൾപ്പടെയുള്ള യാത്രാവാഹനങ്ങളുടെ വിപണിവികസനത്തിനാണ് കൂടുതൽ മുതൽമുടക്ക്. ടാറ്റായുടെ ജാഗ്വർ ലാൻഡ് റോവർ ബ്രാൻഡും ആഭ്യന്തരവിപണിയിൽ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്.

TAGS: Tata Motors |