കേരളത്തിൽ 151 എസ് ബി ഐ ശാഖകൾ അടച്ചുപൂട്ടും

Posted on: August 16, 2017

കൊച്ചി : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളത്തിലെ 151 ശാഖകൾ സെപ്റ്റംബർ 30 ടെ അടച്ചുപൂട്ടും. ഒരേ സ്ഥലത്ത് പ്രവർത്തിക്കുന്ന ശാഖകളിൽ ലാഭക്ഷമത കുറഞ്ഞവയാണ് അടച്ചുപൂട്ടുന്നതിലേറെയും. പ്രവർത്തനമവസാനിപ്പിക്കുന്നതിൽ ഭൂരിഭാഗവും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ശാഖകളാണ്. മലബാർ മേഖലയിൽ 76 ശാഖകളും തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിലായി 75 ശാഖകളും അടച്ചുപൂട്ടാനാണ് എസ് ബി ഐയുടെ നീക്കം. സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിന്റെ മൂന്നും ഭാരതീയ മഹിള ബാങ്കിന്റെ ഒന്നും ശാഖകൾ അടച്ചുപൂട്ടുന്നവയിൽ ഉൾപ്പെടും.

എസ് ബി ടിയും, എസ് ബി ഐയുമായുള്ള ലയന ശേഷം സംസ്ഥാനത്ത് 400 ശാഖകൾ അടച്ചുപൂട്ടാനാണ് പദ്ധതി തയാറാക്കിയിരുന്നത്. എന്നാൽ വ്യാപകമായ എതിർപ്പിനെ തുടർന്ന് പൂട്ടുന്ന ശാഖകളുടെ എണ്ണത്തിൽ കുറവ് വരുത്തുകയായിരുന്നു.