സുരക്ഷിതവും വികസിതവുമായ ഇന്ത്യയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി

Posted on: August 15, 2017

ന്യൂഡൽഹി : സുരക്ഷിതവും വികസിതവുമായ ഇന്ത്യയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 71 -ാം സ്വാതന്ത്ര്യദിനത്തിൽ ചുവപ്പ് കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം. എല്ലാവർക്കും തുല്യതയുള്ള ഇന്ത്യയെ കെട്ടിപ്പടുക്കും. ജിഎസ്ടി, നോട്ട് അസാധുവാക്കൽ, തുടങ്ങിയ നീക്കങ്ങൾക്ക് രാജ്യത്തെ ജനങ്ങളുടെ പിന്തുണ ലഭിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75-ാം വാർഷികമാണ് ഇത്. ക്വിറ്റ് ഇന്ത്യ സമരകാലത്ത് രാജ്യം പ്രകടമാക്കിയ കൂട്ടായ്മയും അർപ്പണബോധവും വരുന്ന അഞ്ച് വർഷവും തുടരണം. അഴിമതിയും തീവ്രവാദവും ഇല്ലാത്ത പുതിയൊരു ഇന്ത്യയെ കെട്ടിപ്പടുക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.