റിലയൻസ് : രാജ്യത്തെ ഏറ്റവും വലിയ നികുതിദായകർ

Posted on: August 14, 2017

മുംബൈ : ഇന്ത്യയിൽ ഏറ്റവും അധികം നികുതി നൽകുന്ന സ്ഥാപനം എന്ന ബഹുമതി റിലയൻസ് ഇൻഡസ്ട്രീസിന്. മുകേഷ് അംബാനി ഗ്രൂപ്പ് കഴിഞ്ഞ 10 വർഷത്തിനിടെ 2,88,000 കോടി (45 ബില്യൺ ഡോളർ) രൂപ നികുതി അടച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 3,30,000 കോടി (51 ബില്യൺ ഡോളർ) രൂപയുടെ നിക്ഷേപം നടത്തി. ഇതിൽ ജിയോയ്ക്ക് വേണ്ടിയുള്ള മുതൽമുടക്ക് 2,00,000 കോടി രൂപ. യുഎസിലെ ഷെയ്‌ലിൽ 5.7 ബില്യൺ ഡോളറിന്റെ നിക്ഷേപവും റിലയൻസ് നടത്തിയിട്ടുണ്ട്.

റിലയൻസ് ഗ്രൂപ്പിൽ 2.5 ലക്ഷം പേരാണ് ജോലിചെയ്യുന്നത്. നേരിട്ടും അല്ലാതെയും 50 ലക്ഷത്തിൽപ്പരം തൊഴിലവസരങ്ങളാണ് റിലയൻസ് സൃഷ്ടിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെ 16.8 ലക്ഷം കോടിയുടെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തു. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി റിലയൻസ് ഫൗണ്ടേഷൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 3,150 കോടി രൂപ ചെലഴിച്ചു.