ജെ എസ് ഡബ്ല്യു എനർജി ഇലക്ട്രിക് കാർ നിർമാണത്തിലേക്ക്

Posted on: August 12, 2017

ന്യൂഡൽഹി : ഊർജ്ജോത്പാദന രംഗത്ത് പ്രവർത്തിക്കുന്ന ജെ എസ് ഡബ്ല്യു എനർജി ഇലക്ട്രിക് കാർ നിർമാണത്തിലേക്ക് വൈവിധ്യവത്കരിക്കുന്നു. ഇതിനായി 3500-4000 കോടി രൂപ മുതൽമുടക്കും. 2020 ടെ ആദ്യ വാഹനം പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2020 ടെ ആറ് ദശലക്ഷം ഇലക്ട്രിക് – ഹൈബ്രിഡ് വാഹനങ്ങൾ നിരത്തിലെത്തിക്കാനാണ് കേന്ദ്രസർക്കാരും ലക്ഷ്യമിടുന്നത്.

ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രിക്കൽ ബാറ്ററി, എനർജി സ്റ്റോറേജ് സംവിധാനങ്ങൾ, ചാർജിംഗ് സൗകര്യങ്ങൾ തുടങ്ങിയവ വികസിപ്പിക്കാൻ സബ്‌സിഡയറികൾ രൂപീകരിക്കുമെന്ന് ജെ എസ് ഡബ്ല്യു എനർജി സ്റ്റോക്ക്എക്‌സ്‌ചേഞ്ചുകളെ അറിയിച്ചതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. ടാറ്റാ മോട്ടോഴ്‌സ്, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികളും ഇ-വാഹന നിർമാണത്തിന് ഒരുങ്ങുകയാണ്.