രാംകോ സിമന്റ്‌സ് 1,000 കോടിയുടെ വികസനത്തിന്

Posted on: August 7, 2017

ചെന്നൈ : രാംകോ സിമന്റ്‌സ് 1,095 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നു. സിമന്റിന്റെ വർധിത ഡിമാൻഡ് കണക്കിലെടുത്താണ് വൻതോതിലുള്ളി വികസനപദ്ധതികൾക്ക് രൂപം നൽകിയിട്ടുള്ളത്. ഉത്പാദനശേഷി നിലവിലുള്ള നാല് ദശലക്ഷം ടണ്ണിൽ നിന്നും 7.1 ദശലക്ഷം ടണ്ണായി വർധിപ്പിക്കും. ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ രാംകോയുടെ സാന്നിധ്യം വിപുലമാക്കും.

അടുത്ത 18 മാസത്തിനുള്ളിൽ വിശാഖപട്ടണം, കോലഘട്ട് യൂണിറ്റുകളുടെ ശേഷി വികസനവും ഒഡീഷയിൽ പുതിയ ഗ്രൈൻഡിംഗ് യൂണിറ്റും കമ്പനി ലക്ഷ്യമിടുന്നതായി സിഇഒ എ.വി. ധർമ്മകൃഷ്ണൻ പറഞ്ഞു.

TAGS: Ramco Cements |