വല്ലാർപാടം ടെർമിനൽ : ഡിപി വേൾഡിന് മികച്ച നേട്ടം

Posted on: August 3, 2017

കൊച്ചി : പ്രവർത്തനമാരംഭിച്ച് ആറ് വർഷത്തിനിടെ 25 ലക്ഷം ടിഇയു കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത് ഡിപി വേൾഡിന്റെ വല്ലാർപാടം രാജ്യാന്തര കണ്ടെയ്‌നർ ടെർമിനൽ മികച്ചനേട്ടം കൈവരിച്ചു. 2011 ഫെബ്രുവരിൽ കമ്മീഷൻ ചെയ്ത ടെർമിനലിലൂടെ 3,500 കപ്പലുകൾ കടന്നുപോയി. പ്രതിമാസം 54 കപ്പലുകൾ വരെ ഇപ്പോൾ കൈകാര്യം ചെയ്യാനാകുന്നുണ്ട്.

തമിഴ്‌നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുകളാണ് കൊച്ചിയിലെത്തുന്നതിൽ കൂടുതലും. കാർഷികോത്പന്നങ്ങളാണ് ഭൂരിഭാഗവും കൈകാര്യം ചെയ്യപ്പെടുന്നത്. കയർ, തുണി, എൻജിനീയറിംഗ് ഉത്പന്നങ്ങൾ തുടങ്ങിയവയും കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.

കപ്പൽ ചരക്ക് ഗതാഗത രംഗത്ത് ലോകോത്തരനിലവാരം പുലർത്താനായതാണ് കൊച്ചിയുടെ നേട്ടത്തിന് കാരണമെന്ന് ഡിപി വേൾഡ് കൊച്ചി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജിബു കുര്യൻ ഇട്ടി പറഞ്ഞു. ഏറ്റവും മികച്ച സേവനം ലഭ്യമാക്കാനാണ് ടെർമിനൽ ഓപ്പറേറ്റിംഗ് സിസ്റ്റം (ടിഒഎസ്) പോലുള്ള നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതെന്ന് അദേഹം കൂട്ടിച്ചേർത്തു.

TAGS: DP World Kochi |