ഹ്യുണ്ടായ് ഇന്ത്യയിൽ 5,000 കോടി രൂപ മുതൽമുടക്കും

Posted on: July 24, 2017

ചെന്നൈ : ഹ്യുണ്ടായ് മോട്ടോർ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 5,000 കോടി രൂപ മുതൽമുടക്കും. കോംപാക്ട് എസ് യു വി ഉൾപ്പടെ എട്ട് പുതിയ മോഡലുകളും അവതരിപ്പിക്കും.

ഹ്യുണ്ടായ് 2016 ൽ അഞ്ച് ലക്ഷം കാറുകൾ ഇന്ത്യയിൽ വില്പന നടത്തി. ഉത്പാദനം പ്രതിവർഷം 7 ലക്ഷം യൂണിറ്റുകളാണ്. ആഭ്യന്തര ഡിമാൻഡ് കണക്കിലെടുത്ത് ഹ്യുണ്ടായ് കയറ്റുമതി കുറച്ചു. ബ്രാൻഡ് അംബാസഡറായ ഷാറൂഖ് ഖാനുമായുള്ള കരാർ രണ്ട് വർഷത്തേക്കു കൂടി ഹ്യുണ്ടായ് മോട്ടോർ ദീർഘിപ്പിച്ചതായും ബിസിനസ്‌ലൈൻ റിപ്പോർട്ട് ചെയ്തു.