ഇൻഫോസിസിന് 1.4 ശതമാനം അറ്റാദായവളർച്ച

Posted on: July 14, 2017

ബംഗലുരു : ഇൻഫോസിസ് നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം ക്വാർട്ടറിൽ 1.4 ശതമാനം അറ്റാദായവളർച്ച നേടി. 2017 ഏപ്രിൽ – ജൂൺ ക്വാർട്ടറിൽ വരുമാനം 1.8 ശതമാനം ഉയർന്നു. അറ്റാദായം 2016-17 ഒന്നാം ക്വാർട്ടറിലെ 3,436 കോടിയിൽ നിന്ന് 3,483 കോടിയായി. ഇക്കാലയളവിൽ വരുമാനം 16,782 കോടിയിൽ നിന്ന് 17,078 കോടിയായി.

ഇൻഫോസിസ് ഈ വർഷം 6.5-8.5 ശതമാനം വളർച്ചനേടുമെന്നാണ് വിലയിരുത്തൽ. പ്രവർത്തന മാർജിൻ പ്രതീക്ഷ 23-25 ശതമാനം. പ്രവർത്തനഫലത്തിന്റെ അടിസ്ഥാനത്തിൽ ഇൻഫോസിസ് ഓഹരിവില ഇന്ന് 1006.85 രൂപ വരെ ഉയർന്നു.