ഒരു കോടി യാത്രക്കാരെ ലക്ഷ്യമിട്ട് സിയാൽ

Posted on: June 29, 2017

കൊച്ചി : കൊച്ചി അന്താരാഷ് ട്ര വിമാനത്താവള കമ്പനി (സിയാൽ) നടപ്പ് സാമ്പത്തികവർഷം (2017-18) ഒരു കോടി യാത്രക്കാരെ ലക്ഷ്യമിടുന്നു. കഴിഞ്ഞ സാമ്പത്തികവർഷം 89.47 ലക്ഷം യാത്രക്കാരാണ് നെടുമ്പാശേരി വഴി യാത്രചെയ്തത്. പുതിയ ലക്ഷ്യം കൈവരിക്കുന്നതിനായുള്ള നടപടികൾ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേരുന്ന യോഗം ചർച്ചചെയ്യും. പുതിയ ആഭ്യന്തര ടെർമിനലിന്റെ നവീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ചും യോഗം വിലയിരുത്തും.

വിമാനത്താവള കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിൽ ചേരുന്ന യോഗത്തിൽ കഴിഞ്ഞ വർഷത്തെ വരവ് – ചെലവ് കണക്കുകൾ അവതരിപ്പിക്കും. ഓഹരിയുടമകൾക്കുള്ള ലാഭവിഹിതം, വാർഷിക പൊതുയോഗത്തിന്റെ തീയതി തുടങ്ങിയ കാര്യങ്ങളും നിശ്ചയിക്കും.