മാരുതിക്ക് 15 ശതമാനം വില്പന വളർച്ച

Posted on: June 2, 2017

ന്യൂഡൽഹി : മാരുതി സുസുക്കിക്ക് മെയ്മാസത്തിൽ 15 ശതമാനം വില്പന വളർച്ച. മാരുതി 2017 മെയ് മാസത്തിൽ ആഭ്യന്തര വിപണിയിൽ 130,248 കാറുകളാണ് വില്പന നടത്തിയത്. മുൻവർഷം ഇതേ മാസം 113, 162 കാറുകൾ വിറ്റഴിച്ചു. ഇഗ്നിസ്, സ്വിഫ്റ്റ്, ബെലേനോ എന്നിവയുടെ വില്പന 10 ശതമാനം വളർച്ച നേടി. ആൾട്ടോ, വാഗൺആർ എന്നിവ 18 ശതമാനവും ബ്രെസ, എർട്ടിഗ, എസ്-ക്രോസ് എന്നിവ 66 ശതമാനവും വില്പന നേട്ടം കൈവരിച്ചു. എന്നാൽ സിയാസിന്റെ വില്പനയിൽ 9 ശതമാനം ഇടിവുണ്ടായി.

ഇക്കാലയളവിൽ കയറ്റുമതി 6,286 യൂണിറ്റുകളായി കുറഞ്ഞു. 2016 മെയ് മാസത്തിൽ 9,872 കാറുകളാണ് കയറ്റുമതി ചെയ്തത്. മെയ് മാസത്തിലെ മൊത്തം വില്പന 11.3 ശതമാനം വർധിച്ച് 136,962 യൂണിറ്റുകളായി. മുൻ വർഷം ഇതേ കാലയളവിൽ 123,034 യൂണിറ്റുകളായിരുന്നു മൊത്തവില്പന.