അശോക് ലേലാൻഡിന്റെ വില്പന 20,000 കോടി പിന്നിട്ടു

Posted on: May 27, 2017

ചെന്നൈ : ഹിന്ദുജ ഗ്രൂപ്പ് കമ്പനിയായ അശോക് ലേലാൻഡിന്റെ വില്പന 2016-17 ൽ 20,000 കോടി രൂപ കടന്നു. 2015-16 ൽ 18,937 കോടിയായിരുന്നു വിറ്റുവരവ്. 2010-11 ൽ 10,000 കോടിയായിരുന്ന വിറ്റുവരവ് കഴിഞ്ഞ സാമ്പത്തിക വർഷം 20,019 കോടിയായി. മൊത്തലാഭം 16,66 കോടി രൂപ. വാണിജ്യവാഹനവില്പന 2015-16 ലെ 302397 യൂണിറ്റുകളിൽ നിന്ന് 2016-17 ൽ 302529 യൂണിറ്റുകളായി വർധിച്ചു. ട്രക്കുകളുടെ വിപണി വിഹിതം മുൻവർഷത്തെ 30.6 ശതമാനത്തിൽ നിന്ന് 33.1 ശതമാനമായി വർധിച്ചു.

മൊത്തം വായ്പ മുൻവർഷത്തെ 920 കോടിയിൽ നിന്ന് 400 കോടിയായി കുറഞ്ഞു. എഎ ക്രെഡിറ്റ് റേറ്റിംഗുള്ള അശോക് ലേലാൻഡ് ഓഹരി ഒന്നിന് 1.56 രൂപ പ്രകാരം ഡിവിഡൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS: Ashok Leyland |