എസ് ബി ഐ സൗജന്യ എടിഎം ഇടപാടുകൾ നിർത്തുന്നു

Posted on: May 11, 2017

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സൗജന്യ എടിഎം ഇടപാടുകൾ നിർത്തുന്നു. ജൂൺ ഒന്നു മുതൽ ഓരോ ഇടപാടിനും 25 രൂപ വീതം സർവീസ് ചാർജ് ഈടാക്കും. പഴയ നോട്ടുകൾ മാറുന്നതിനും സർവീസ് ചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. ശാഖകളിൽ പോയി സേവിംഗ്‌സ് അക്കൗണ്ടുകളിൽ നിന്ന് മൂന്ന് തവണയിൽ കൂടുതൽ പണം പിൻവലിക്കുന്നതിനും 50 രൂപ വീതം സർവീസ് ചാർജ് ഈടാക്കുമെന്നും എസ് ബി ഐ വ്യക്തമാക്കിയിട്ടുണ്ട്.

എസ് ബി ടി ഉൾപ്പടെയുള്ള അസോസിയേറ്റ് ബാങ്കുകളുമായുള്ള ലയനശേഷം എസ് ബി ഐ എടുത്ത പല തീരുമാനങ്ങളും ഇടപാടുകാരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മെട്രോ നഗരങ്ങളിലെ എസ് ബി അക്കൗണ്ടുകളിൽ 3000 രൂപ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കാനുള്ള തീരുമാനവും വിവാദമായിട്ടുണ്ട്.