ആമസോൺ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നു

Posted on: May 3, 2017

ന്യൂഡൽഹി : ആമസോൺ ഇ-കൊമേഴ്‌സ് രംഗത്ത് ഇന്ത്യയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങുന്നു. വളർച്ചയുടെ ഭാഗമായി ഈ വർഷം 14 ഫുൾഫിൽമെന്റ് സെന്ററുകൾ കൂടി സ്ഥാപിക്കും. ഇതോടെ ഫുൾഫിൽമെന്റ് സെന്ററുകളുടെ എണ്ണം 41 ആകും. പുതിയ 5000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

മൊത്തം വിസ്തൃതി 13 ദശലക്ഷം ക്യുബിക് അടിയാകും. സംഭരണ ശേഷി ഇരട്ടിയായും വർധിക്കും. ആമസോണിന് ഇപ്പോൾ സാന്നിധ്യമില്ലാത്ത ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഫുൾഫിൽമെന്റ് സെന്ററുകൾ സ്ഥാപിക്കുന്നുണ്ട്.

ഉത്പന്ന വിതരണം വേഗത്തിലാക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നതെന്ന് ആമസോൺ വൈസ് പ്രസിഡന്റ് (കസ്റ്റമർ ഫുൾഫിൽമെന്റ്) അഖിൽ സക്‌സേന പറഞ്ഞു. പ്രൈം സബ്‌സ്‌ക്രൈബേഴ്‌സിന് രണ്ട് ദിവസത്തിനുള്ളിൽ ഉത്പന്നങ്ങൾ ലഭ്യമാക്കാനുള്ള തയാറെടുപ്പിലാണ്. അഞ്ച് ദശലക്ഷം പ്രൈം സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ആമസോണിനുള്ളതെന്നും അദേഹം ചൂണ്ടിക്കാട്ടി.

TAGS: Amazon |