ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ യാത്രാവാഹന വിപണി

Posted on: May 2, 2017

ന്യൂഡൽഹി : ആഗോളതലത്തിൽ ഏറ്റവും വലിയ അഞ്ചാമത്തെ യാത്രാവാഹന വിപണിയായി ഇന്ത്യ മാറി. ഏതാനും വർഷങ്ങൾക്കുള്ളിൽ മൂന്നാം സ്ഥാനത്തേക്കും ഇന്ത്യ എത്തുമെന്നാണ് വാഹനനിർമാതാക്കളുടെ വിലയിരുത്തൽ. ഇപ്പോൾ ചൈന, യുഎസ്എ, ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യാത്രാവാഹന വില്പന 2016-17 ൽ 30 ദശലക്ഷം പിന്നിട്ടു. പ്രതിവർഷം 9.20 ശതമാനം നിരക്കിലാണ് വളർച്ച.

യാത്രാവാഹന വില്പനയുടെ 69 ശതമാനവും കാറുകളാണ്. യൂട്ടിലിറ്റി വാഹനങ്ങൾ 25 ശതമാനവും വാനുകൾക്ക് 6 ശതമാനവും വിപണി പങ്കാളിത്തമുണ്ട്. യാത്രാവാഹന വില്പനയിൽ അടുത്ത അഞ്ച് വർഷത്തേക്ക് 9-11 ശതമാനം വളർച്ച തുടരുമെന്നാണ് വിലയിരുത്തൽ.