തുമ്പേ ഗ്രൂപ്പ് ഹെൽത്ത്‌കെയർ രംഗത്ത് വൻ മുതൽമുടക്കിന് ഒരുങ്ങുന്നു

Posted on: April 12, 2017

തുമ്പേ മൊയ്തീൻ

ഹൈദരാബാദ് : യുഎഇ ആസ്ഥാനമായ തുമ്പേ ഗ്രൂപ്പ് ഇന്ത്യയിൽ ഹെൽത്ത്‌കെയർ രംഗത്ത് വൻ മുതൽമുടക്കിന് ഒരുങ്ങുന്നു. വികസനത്തിന്റെ ഭാഗമായി ഹൈദരാബാദിൽ രണ്ട് ആശുപത്രികൾ ആരംഭിച്ചു. ചദ്ധേർഘട്ടിൽ 200 കിടക്കകളുള്ള ന്യുലൈഫ് ഹോസ്പിലാണ് തുറക്കുന്നത്. മുപ്പത് കോടി രൂപ മുതൽ മുടക്കിയാണ് ന്യൂ ലൈഫ് ഹോസ്പിറ്റൽ ഏറ്റെടുത്തിട്ടുള്ളത്. പുതിയ ആശുപത്രിയുടെ ഉദ്ഘാടനം ഇന്ന് തെലുങ്കാന ഉപമുഖ്യമന്ത്രി മുഹമ്മദ് മഹമൂദ് അലി നിർവഹിക്കും.

ഹൈദരാബാദിൽ രണ്ടാമത്തെ ആശുപത്രി ജൂബിലി ഹിൽസിലെ ഹൈടെക് സിറ്റി സോണിലും മംഗലുരു, ബംഗലുരു, മൈസൂർ, മുംബൈ എന്നവിടങ്ങളിലും പുതിയ ആശുപത്രികൾ ആരംഭിക്കാനാണ് തുമ്പേ ഗ്രൂപ്പിന്റെ പദ്ധതി. ആദ്യഘട്ടത്തിൽ 100 കോടി രൂപ മുതൽ മുടക്കും. 1500 കിടക്കകളാണ് ലക്ഷ്യം. തുമ്പേ മൊയ്തീൻ നേതൃത്വം നൽകുന്ന തുമ്പേ ഗ്രൂപ്പിന് യുഎഇയിൽ ആശുപത്രിക, ക്ലിനിക്ക്, ലാബ്, ഫാർമസി, മെഡിക്കൽ എഡ്യൂക്കേഷൻ, മെഡിക്കൽ ടൂറിസം തുടങ്ങിയ രംഗങ്ങളിൽ സാന്നിധ്യമുണ്ട്.