പാസഞ്ചർ വാഹനങ്ങളുടെ വില്പന 30 ലക്ഷം പിന്നിട്ടു

Posted on: April 11, 2017

ന്യൂഡൽഹി : ഇന്ത്യയിൽ പാസഞ്ചർ വാഹനങ്ങളുടെ വില്പന 2016-17 ൽ 30 ലക്ഷം (30,46,727 ലക്ഷം) പിന്നിട്ടു. മുൻവർഷത്തേക്കാൾ 9.23 ശതമാനം വളർച്ച കൈവരിച്ചു. 2015-16 ൽ വില്പന 27,89,208 യൂണിറ്റുകളായിരുന്നുവെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് വ്യക്തമാക്കി. ഇരുചക്രവാഹനങ്ങളാണ് വില്പനയിൽ ഏറെയും.

ആഭ്യന്തര വിപണിയിൽ കാർ വില്പന 3.85 ശതമാനം വളർച്ചകൈവരിച്ചു. 2015-16 ലെ 20,25,097 യൂണിറ്റുകളിൽ നിന്ന് 2016-17 ൽ 21,02,996 യൂണിറ്റുകളായി. യൂട്ടിലിറ്റി വാഹനങ്ങളുടെ വില്പന കാറുകളെ മറികടന്നു വളരുകയാണെന്ന് സിയാം ഡയറക്ടർ ജനറൽ വിഷ്ണു മാഥൂർ പറഞ്ഞു.