പ്രതിദിനം 1000 ഫ്‌ളൈറ്റുകൾ ലക്ഷ്യമിട്ട് ഇൻഡിഗോ

Posted on: April 10, 2017

ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ഇൻഡിഗോ പ്രതിദിനം 1000 ഫ്‌ളൈറ്റുകൾ എന്ന ലക്ഷ്യത്തിൽ മുന്നേറുന്നു. ഏപ്രിൽ 7 ന് 900 ഫ്‌ളൈറ്റുകൾ ഓപറേറ്റ് ചെയ്ത് ഇൻഡിഗോ റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. ഇന്ത്യൻ വ്യോമയാനചരിത്രത്തിൽ മറ്റാർക്കും അവകാശപ്പെടാനാവത്ത നേട്ടമാണിതെന്ന് പ്രസിഡന്റ് ആദിത്യഘോഷ് ചൂണ്ടിക്കാട്ടി. ഇൻഡിഗോയുടെ 131 എയർബസ് വിമാനങ്ങൾ ഇന്ത്യയിലെയും വിദേശത്തെയും 44 കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഇനി ആയിരം ഫ്‌ളൈറ്റുകളാണ് ലക്ഷ്യമെന്നും അദേഹം പറഞ്ഞു.

ഈ വർഷം ഫെബ്രുവരിയിൽ ഇൻഡിഗോ 39.5 ശതമാനം വിപണിവിഹിതം നേടിയിരുന്നു. ഫെബ്രുവരിയിൽ 34.19 ലക്ഷം യാത്രക്കാരാണ് ഇൻഡിഗോയിൽ യാത്രചെയ്തത്. ജനുവരി-ഫെബ്രുവരി മാസങ്ങളിലെ ശരാശരി വിപണിവിഹിതം 39.6 ശതമാനമാണ്.

TAGS: IndiGo |