കൊട്ടക് മഹീന്ദ്ര ബാങ്ക് 5,500 കോടിയുടെ ഇഷ്യു നടത്തും

Posted on: March 30, 2017

മുംബൈ : കൊട്ടക് മഹീന്ദ്ര ബാങ്ക് 5,500 കോടിയുടെ മൂലധനസമാഹരണം നടത്തും. 6.2 കോടി ഓഹരികളുടെ വില്പനയിലൂടെ 5,500 കോടി രൂപ സമാഹരിക്കാൻ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഇഷ്യുവിന് ശേഷം ബാങ്ക് വൈസ് ചെയർമാനും മാനേജിംഗ് ഡയറക് ടറുമായ ഉദയ് കൊട്ടക്കിന്റെ ഓഹരി പങ്കാളിത്തം 32.1 ശതമാനത്തിൽ നിന്ന് 31.2 ശതമാനമായി കുറയും.

ബാങ്കിംഗ്-ഫിനാൻഷ്യൽ സേവനങ്ങളുടെ സംയോജനം, അനുയോജ്യമായ ബാങ്ക് ഏറ്റെടുക്കൽ, നിഷ്‌ക്രിയ ആസ്തികൾ ഒഴിവാക്കൽ, ഡിജിറ്റൽ വികസനം തുടങ്ങിയ കാര്യങ്ങൾക്കു വേണ്ടിയാണ് മൂലധനസമാഹരണം. അനുയോജ്യമായ ബാങ്കുകൾ കണ്ടെത്തിയാൽ ഏറ്റെടുക്കുമെന്ന് ഐഡിബിഐ കാപ്പിറ്റൽ മാർക്കറ്റ്‌സ് പ്രതിനിധി രവികാന്ത് ഭട്ട് പറഞ്ഞു.