എംആർഎഫ് ഓഹരിവില സർവകാല റെക്കോർഡിൽ

Posted on: March 28, 2017

കൊച്ചി : എംആർഎഫിന്റെ ഓഹരിവില സർവകാല റെക്കോർഡിൽ. പത്ത് രൂപ മുഖവിലയുള്ള എംആർഎഫ് ഓഹരിയുടെ വിപണിവില   ഇന്നു രാവിലെ 60,300 രൂപ വരെ ഉയർന്നു. ഇന്നലെ രാവിലെ 59,250 രൂപയിൽ വ്യപാരമാരംഭിച്ച എംആർഎഫ് വൈകാതെ 60,145 രൂപ വരെ ഉയർന്നു.  ബിഎസ്ഇയിൽ 59,904 രൂപയിലും എൻഎസ്ഇയിൽ 59,888 രൂപയിലുമാണ് ക്ലോസ് ചെയ്തത്.

ഇന്ത്യൻ ഓഹരിവിപണിയിലെ ഏറ്റവും വിലയേറിയ ഓഹരിയാണ് എംആർഎഫിന്റേത്. കഴിഞ്ഞ ഒരു വർഷത്തെ കുറഞ്ഞ വില 30,101 രൂപ. മൂലധനം 4.24 കോടി രൂപ.  വിപണി വ്യാപ്തം 25,406.52 കോടി രൂപ. രാജ്യത്തെ ഏറ്റവും വലിയ ടയർനിർമാതാക്കളായ എംആർഎഫ് 65 രാജ്യങ്ങളിലേക്ക് ടയർ കയറ്റുമതി ചെയ്യുന്നുണ്ട്.

TAGS: MRF |