എസ് ബി ഐ 2019 ൽ 10 ശതമാനം ജീവനക്കാരെ കുറയ്ക്കും

Posted on: March 26, 2017

ന്യൂഡൽഹി : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2019 ടെ 10 ശതമാനം ജീവനക്കാരെ കുറയ്ക്കുമെന്ന് മാനേജിംഗ് ഡയറക്ടർ രജനിഷ് കുമാർ പറഞ്ഞു. ആറ് അസോസിയേറ്റ് ബാങ്കുകളുടെ ലയനവും ഡിജിറ്റലൈസേഷനും ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ എസ് ബി ഐയെ നിർബന്ധിതമാക്കും. ഇപ്പോൾ 207,000 ജീവനക്കാരാണ് എസ് ബി ഐയിലുള്ളത്. ലയനം പൂർത്തിയാകുമ്പോൾ 70,000 പേർ കൂടി എസ് ബി ഐയുടെ ഭാഗമാകും.

മൊത്തമുള്ള 2,77000 പേരിൽ 10 ശതമാനം പേരെ രണ്ട് വർഷത്തിനുള്ളിൽ കുറയ്‌ക്കേണ്ടി വരുമെന്ന് രജനിഷ് കുമാർ പറഞ്ഞു. ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി വൈകാതെ സ്വയംവിരമിക്കൽ പദ്ധതി പ്രഖ്യാപിച്ചേക്കും. ലയനം കണക്കിലെടുത്ത് പുതിയ റിക്രൂട്ട്‌മെന്റ് കഴിഞ്ഞവർഷം 50 ശതമാനം കുറച്ചിരുന്നു.ഓരോ വർഷവും 13,000 പേരാണ് വിരമിക്കുന്നത്. 2016-17 ൽ 19,000 പേരെയാണ് എസ് ബി ഐ നിയമിച്ചത്.