ടാറ്റാ മോട്ടോഴ്‌സിൽ വിആർഎസ്

Posted on: March 15, 2017

മുംബൈ : ചെലവുചുരുക്കലിന്റെ ഭാഗമായി ടാറ്റാ മോട്ടോഴ്‌സ് സ്വയംവിരമിക്കൽ പദ്ധതി (വിആർഎസ്) നടപ്പാക്കാൻ ഒരുങ്ങുന്നു. മാനേജ്‌മെന്റ് നിരകൾ 14 ൽ നിന്ന് അഞ്ചായി കുറയ്ക്കുകയാണ് വിആർഎസിന്റെ ലക്ഷ്യം.

വിപണിവിഹിതം അടിക്കടി കുറയുന്ന സാഹചര്യത്തിലാണ് മാനേജ്‌മെന്റ് ഈ തീരുമാനം കൈക്കൊണ്ടത്. ടാറ്റാ മോട്ടോഴ്‌സ് ബോർഡ് വിആർഎസ് പദ്ധതിക്ക് അംഗീകാരം നൽകി. സംയുക്തസംരംഭങ്ങൾ ആരംഭിക്കാൻ വോക്‌സ്‌വാഗനും സ്‌കോഡയുമായി അടുത്തയിടെ ടാറ്റാ മോട്ടോഴ്‌സ് ധാരണയിലെത്തിയിരുന്നു.

TAGS: Tata Motors |