ഓഹരിവിപണിയിൽ വൻ മുന്നേറ്റം

Posted on: March 14, 2017

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയത്തിന്റെ ആവേശത്തിൽ ഓഹരിവിപണി റെക്കോർഡ് നിലവാരത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 482.31 പോയിന്റ് ഉയർന്ന് 29,428 പോയിന്റിലും നിഫ്റ്റി 146.35 പോയിന്റ് ഉയർന്ന് 9,080 പോയിന്റിലുമാണ് രാവിലെ 9.25 ന് വ്യാപാരം നടക്കുന്നത്.

ഐസിഐസിഐ ബാങ്ക്, എം & എം, എച്ച്ഡിഎഫ്‌സി, എൽ & ടി, മാരുതി സുസുക്കി, ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, എസ് ബി ഐ, അക്‌സിസ് ബാങ്ക്, ടാറ്റാ സ്റ്റീൽ, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

പോളാരിസ്, മാരികോ, കാഡില ഹെൽത്ത്‌കെയർ, മൈൻഡ് ട്രീ, എൻഎംഡിസി, ഗ്ലാക്‌സോ സ്മിത്ത്‌ലൈൻ കൺസ്യൂമർ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ വെളളിയാഴ്ച 412.14 കോടിയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 13.91 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |