കൊച്ചി മെട്രോ ആദ്യഘട്ടം ഉദ്ഘാടനം ഏപ്രിലിൽ

Posted on: March 13, 2017

തിരുവനന്തപുരം : കൊച്ചി മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം അടുത്തമാസം നടത്തുമെന്ന് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമായത്. റെയിൽവേ സേഫ്ടി കമ്മീഷണറുടെ അനുമതി ലഭിച്ചാൽ തീയതി നിശ്ചയിക്കും.

ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റർ ദൂരമാണ് ആദ്യഘട്ടത്തിലുള്ളത്. ആദ്യ റീച്ചിൽ 11 സ്റ്റേഷനുകളുണ്ട്. നാല് മാസത്തിനുള്ളിൽ മഹാരാജാസ് വരെയുള്ള രണ്ടാംഘട്ടവും കമ്മീഷൻ ചെയ്യുമെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി. ആലുവ മുതൽ മഹാരാജാസ് വരെ പൂർത്തിയായശേഷം മതി ഉദ്ഘാടനമെന്നായിരുന്നു സർക്കാർ നിലപാട്.