കേരള ബജറ്റിൽ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് ഊന്നൽ

Posted on: March 3, 2017

തിരുവനന്തപുരം : സാമൂഹ്യക്ഷേമ പദ്ധതികൾക്ക് ഊന്നൽ നൽകുന്ന സംസ്ഥാന ബജറ്റ് ധനകാര്യമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ചു. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യം സൗജന്യമായി നൽകും. ഇന്റർനെറ്റ് സേവനം പൗരാവകാശമാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും. കെ. ഫോൺ ഇന്റർനെറ്റ് പദ്ധതിക്ക് 1000 കോടി രൂപ. ഐടി മിഷന് 100 കോടി രൂപ. കെഎസ്‌ഐഡിസി, കെഎഫ്‌സി എന്നിവ 1,500 സ്റ്റാർട്ടപ്പുകൾക്ക് സഹായം ചെയ്യും. ഇൻഫോപാർക്കിന് 25 കോടി രൂപ. ഇൻഫോപാർക്കിൽ 2025 ൽ ഒരു ലക്ഷ തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്നു.

കിഫ്ബിയിൽ 25,000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. എല്ലാ സാമൂഹ്യക്ഷേമ പെൻഷനുകളും 1,100 രൂപയാക്കി വർധിപ്പിച്ചു. 60 വയസ് പിന്നിട്ട ഭൂമിയില്ലാത്ത പൗരൻാർക്ക് ക്ഷേമപെൻഷൻ. ഇരട്ട പെൻഷൻ ഒഴിവാക്കാൻ ഏകീകൃത പദ്ധതി. തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 9,248 കോടി രൂപ അനുവദിച്ചു. 45,000 ക്ലാസ് മുറികൾ ഹൈടെക്ക് ആക്കും.

ടൂറിസം മാർക്കറ്റിംഗിന് 75 കോടി രൂപ. വള്ളംകളി പ്രോത്സാഹിപ്പിക്കുന്നതിന് 5 കോടി, ഡിടിപിസികൾക്ക് 12 കോടി രൂപ. മുസിരിസ്, തലശേരി, ആലപ്പുഴ ടൂറിസം പദ്ധതികൾക്ക് 40 കോടി രൂപ. കയർ മേഖലയ്ക്ക് 128 കോടി രൂപ. ഒരു ലക്ഷം ഭവനരഹിതർക്ക് വീടു നൽകും.

പ്രമേഹം, ഷുഗർ, കൊളസ്‌ട്രോൾ തുടങ്ങിയ രോഗങ്ങൾക്ക് സൗജന്യമായി മരുന്ന് നൽകും. കാരുണ്യ പദ്ധതിയിൽ 350 കോടിയുടെ സഹായം നൽകും. 1350 ഡോക്ടർമാരും 1110 നേഴ്‌സുുമാരും ഉൾപ്പടെ 5,250 പേരെ നിയമിക്കും. സർക്കാർ ആശുപത്രികൾക്ക് 2000 കോടി രൂപ. മറൈൻ ആംബലൻസിന് രണ്ട് കോടി രൂപ.