കേരള ബജറ്റ് മാർച്ച് മൂന്നിന്

Posted on: February 27, 2017

തിരുവനന്തപുരം : ഇടതുമുന്നണി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് മാർച്ച് മൂന്നിന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിക്കും. ഡോ. തോമസ് ഐസക്ക് അവതരിപ്പിക്കുന്ന എട്ടാമത്തെ ബജറ്റായിരിക്കും ഇത്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ നേരിടാൻ നികുതി വർധനയുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൾഫ് പണത്തിന്റെ വരവിലുണ്ടായ കുറവ്, കറൻസിപിൻവലിക്കൽ, കാർഷികമേഖലയിലെ വിലത്തകർച്ച, വരൾച്ച തുടങ്ങി നിരവധി വെല്ലുവിളികൾ കണക്കിലെടുള്ള ബജറ്റായിരിക്കും ധനമന്ത്രി തയാറാക്കുന്നത്.

കേരളത്തിന്റെ റവന്യുവരുമാനത്തിന്റെ 66.03 ശതമാനവും ചെലവഴിക്കപ്പെടുന്നത് ശബളം, പെൻഷൻ, പലിശ ഇനങ്ങളിലാണ്. പൊതുക്കടം വർഷന്തോറും വർധിക്കുന്നതല്ലാതെ ഫലപ്രദമായ രീതിയിൽ നിയന്ത്രിക്കാനോ കുറച്ചുകൊണ്ടുവരാനോ മാറിമാറി വരുന്ന സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. ജൂലൈയിൽ ചരക്കു സേവനനികുതി നടപ്പാക്കുമ്പോൾ ലഭിച്ചേക്കാവുന്ന അധിക വരുമാനത്തിലാണ് ഇനി സംസ്ഥാന സർക്കാർ പ്രതീക്ഷയർപ്പിച്ചിട്ടുള്ളത്.