ആരാംകോ ഓഹരിവില്പന : സൽമാൻ രാജാവ് മലേഷ്യയിൽ

Posted on: February 26, 2017

കുലാലംപൂർ : സൗദി അറേബ്യയിലെ എണ്ണക്കമ്പനിയായ സൗദി ആരാംകോയുടെ അഞ്ച് ശതമാനം ഓഹരികൾ വിറ്റഴിക്കുന്നതിന് മുന്നോടിയായി നിക്ഷേപകരെ തേടി സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദ് ആറ് എഷ്യൻ രാജ്യങ്ങളിൽ പര്യടനം ആരംഭിച്ചു. നാല് ദിവസത്തെ സന്ദർശനത്തിന് സൽമാൻ രാജാവും സംഘവും ഇന്ന് മലേഷ്യയിലെത്തി. സൽമാൻ രാജാവിന്റെ ആദ്യ മലേഷ്യൻ സന്ദർശനമാണിത്. ലോകത്തിലെ ഏറ്റവും വലിയ ഓഹരിവില്പനയാണ് 2018 ൽ ആരാംകോ ലക്ഷ്യമിടുന്നത്. ഓഹരിവില്പനയിലൂടെ സമാഹരിക്കുന്ന തുക പുതുതലമുറ വ്യവസായങ്ങൾ നിക്ഷേപിക്കും.

സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ 1500 പേരടങ്ങുന്ന ഉന്നതതല സംഘമാണ് ആറ് രാജ്യങ്ങളിൽ പര്യടനം നടത്തിന് പുറപ്പെട്ടിരിക്കുന്നത്. പത്ത് മന്ത്രിമാരും സംഘത്തിലുണ്ട് സംഘം മലേഷ്യയ്ക്ക് പുറമെ ഇന്തോനേഷ്യ, ബ്രൂണൈ, ചൈന, മാലിദ്വീപ്, ജോർദാൻ എന്നീ രാജ്യങ്ങൾ അദേഹം സന്ദർശിക്കും. മാർച്ച് ഒന്നു മുതൽ ഒമ്പതു വരെ ഇന്തോനേഷ്യയിലെ ജക്കാർത്ത, ബാലി എന്നിവിടങ്ങൾ സന്ദർശിക്കും.

മാർച്ച് 12 മുതൽ 14 വരെയാണ് ജപ്പാൻ സന്ദർശനം. ജപ്പാനിലെ സോഫ്റ്റ് ബാങ്കുമായി ചേർന്ന് ടെക്‌നോളജി ഫണ്ട് രൂപീകരിക്കും. ഫണ്ടിൽ 4500 കോടി ഡോളർ സൗദി അറേബ്യ മുതൽമുടക്കും.