ലുലു ഗ്രൂപ്പ് : മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയ്ൽ സ്ഥാപനം

Posted on: February 24, 2017

ദുബായ് : ലുലു ഗ്രൂപ്പിന് മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ റീട്ടെയ്ൽ സ്ഥാപനം എന്ന ബഹുമതി. രാജ്യാന്തര കൺസൾട്ടിംഗ് സ്ഥാപനമായ ഡിലോയ്റ്റ് തയാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ 250 റീട്ടെയ്‌ലർമാരുടെ ലിസ്റ്റിൽ ലുലു ഗ്രൂപ്പ് ഇടംപിടിച്ചു. സാമ്പത്തിക വെല്ലുവിളികൾക്കിടയിലും റീട്ടെയ്ൽ മേഖല 2015 ൽ മികച്ച വളർച്ചരേഖപ്പെടുത്തിയതായി ഡിലോയ്റ്റ് തയാറാക്കിയ ഗ്ലോബൽ പവേഴ്‌സ് ഓഫ് റീട്ടെയ്‌ലിംഗ് 2017 ൽ റിപ്പോർട്ടിൽ പറയുന്നു. വരുമാനം മുൻ വർഷത്തേക്കാൾ 5.2 ശതമാനം വർധിച്ച് 4.31 ലക്ഷം കോടി ഡോളറായി.

നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. നിലവിൽ 133 ഹൈപ്പർമാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും ലുലു ഗ്രൂപ്പിനുണ്ട്. അടുത്തവർഷം ഇവയുടെ എണ്ണം 150 ആകും. ലോകത്തിലെ ഏറ്റവും വലിയ 250 റീട്ടെയ്ൽ സ്ഥാപനങ്ങളുടെ ലിസ്റ്റിൽ യുഎസിലെ വാൾമാർട്ട് ആണ് ഒന്നാമത്. മിഡിൽഈസ്റ്റിൽ നിന്ന് മജീദ് അൽ ഫുട്ടൈം ഹോൾഡിംഗ്, സവോള ഗ്രൂപ്പ് എന്നിവയും ലിസ്റ്റിലുണ്ട്.