ജി എസ് ടി ജൂലൈ ഒന്നു മുതൽ നടപ്പാക്കിയേക്കും

Posted on: February 19, 2017

ന്യൂഡൽഹി : ജി എസ് ടി ജൂലൈ ഒന്നു മുതൽ നടപ്പിലാക്കിയേക്കും. ഇതു സംബന്ധിച്ച ബിൽ മാർച്ച് രണ്ടാംവാരം പാർലമെന്റിൽ അവതരിപ്പിക്കും. മാർച്ച് നാല്, അഞ്ച് തീയതികളിൽ ഡൽഹിയിൽ ചേരുന്ന ജി എസ് ടി കൗൺസിൽ ബില്ലിന് അന്തിമ അംഗീകാരം നൽകും.

ജി എസ് ടി നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുള്ള വ്യവസ്ഥകൾക്ക് ഇന്നലെ ചേർന്ന ജി എസ് ടി കൗൺസിൽ അംഗീകാരം നൽകി. അന്തർസംസ്ഥാന ജിഎസ്ടി സംബന്ധിച്ച കാര്യങ്ങൾ അടുത്തയോഗം പരിഗണിക്കും.

TAGS: GST | GST Bill |