ജിഡിപി വളർച്ച ഒന്നാം ക്വാർട്ടറിൽ കുറയുമെന്ന് നൊമുറ

Posted on: February 14, 2017

ന്യൂഡൽഹി : ഇന്ത്യയുടെ ജിഡിപി വളർച്ച 2017 ലെ ആദ്യക്വാർട്ടറിൽ കുറയുമെന്ന് ആഗോള ധനകാര്യ സ്ഥാപനമായ നൊമുറ. ജനുവരി-മാർച്ച് ക്വാർട്ടറിൽ 5.7 ശതമാനം വളർച്ചയാണ് നൊമുറയുടെ വിലയിരുത്തൽ. കറൻസി പിൻവലിക്കലിന് ശേഷം സമ്പത്തിന്റെ വിതരണത്തിലെ ഏറ്റക്കുറിച്ചിലുകൾ, കുറഞ്ഞ പലിശ നിരക്ക് പ്രാപ്യമാകാനുള്ള കാലതാമസം എന്നിവ കണക്കിലെടുത്താണ് വളർച്ചാ വിലയിരുത്തൽ നടത്തിയിട്ടുള്ളത്.

2016 ജൂലൈ – സെപ്റ്റംബർ ക്വാർട്ടറിൽ 7.3 ശതമാനവും ഒക്‌ടോബർ – ഡിസംബർ ക്വാർട്ടറിൽ 6 ശതമാനവും വളർച്ചാ പ്രതീക്ഷയാണ് നൊമുറ പ്രകടിപ്പിച്ചത്. ഡിസംബറിൽ വ്യവസായിക ഉത്പാദനം നാലുമാസത്തേക്കാൾ 0.4 ശതമാനം കുറഞ്ഞു.2017 രണ്ടാം പകുതിയോടെ ജിഡിപി വളർച്ചയുണ്ടായേക്കുമെന്ന് നൊമുറ ചീഫ് ഇന്ത്യ ഇക്‌ണോമിസ്റ്റ് സോണാൽ വർമ്മ പറഞ്ഞു.

TAGS: GDP Growth | Nomura |