ഐടിസി ഹെൽത്ത്‌കെയർ മേഖലയിലേക്ക്

Posted on: February 11, 2017

കോൽക്കത്ത : സിഗരറ്റ്-എഫ്എംസിജി കമ്പനിയായ ഐടിസി ഹെൽത്ത്‌കെയർ മേഖലയിലേക്ക് വൈവിധ്യവത്കരിക്കുന്നു. മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ ടൂറിസം തുടങ്ങിയ രംഗങ്ങളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ഐടിസിയുടെ ലക്ഷ്യം. ഇതു സംബന്ധിച്ച് കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനിൽ മാറ്റം വരുത്താനുള്ള പ്രത്യേക പ്രമേയത്തിന് ഓഹരിയുടമകളുടെ അംഗീകാരം തേടി. ഐടിസിയുടെ രംഗപ്രവേശം കോർപറേറ്റ് ഹെൽത്ത്‌കെയർ മേഖലയിലെ മത്സരം രൂക്ഷമാക്കും.

ലോകോത്തര നിലവാരമുള്ള ആശുപത്രികൾക്ക് പുറമെ നേഴ്‌സിംഗ് ഹോമുകൾ, ഡയഗ്നോസ്റ്റിക് സെന്ററുകൾ, ഫാർമസികൾ, മെഡിക്കൽ അക്‌സസറീസ് സ്റ്റോറുകൾ, മെഡിക്കൽ കോളജുകൾ, നേഴ്‌സിംഗ് കോളജുകൾ മെഡിക്കൽ റിസേർച്ച് സെന്ററുകൾ തുടങ്ങി വൻതോതിലുള്ള മുതൽമുടക്കിനാണ് ഐടിസി ലക്ഷ്യമിടുന്നത്. ഐടിസി 2030 ൽ ഒരു ലക്ഷം കോടി രൂപ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്.

TAGS: ITC | ITC Limited |