പണംപിൻവലിക്കാനുള്ള നിയന്ത്രണങ്ങൾ മാർച്ച് 13 ടെ പിൻവലിക്കും

Posted on: February 8, 2017

മുംബൈ : ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ മാർച്ച് 13 ടെ പൂർണമായും നീക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ. നടപ്പ് സാമ്പത്തിക വർഷത്തെ അവസാന വായ്പാ നയം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദേഹം. പലിശ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 6.25 ശതമാനമായി നിലനിർത്തി.

പണം പിൻവലിക്കാനുള്ള നിയന്ത്രണങ്ങൾ രണ്ട് ഘട്ടമായാണ് പിൻവലിക്കുക. ഫെബ്രുവരി 20 മുതൽ ആഴ്ചയിൽ 24,000 രൂപയിൽ നിന്ന് 50,000 രൂപയായി ഉയർത്തും.

ബാങ്ക് നിക്ഷേപത്തിലെ വർധനയും പണപ്പെരുപ്പം നിയന്ത്രണ വിധേയമായതും കണക്കിലെടുത്ത് ടിസ്ഥാന നിരക്കുകൡ കാൽശതമാനമെങ്കിലും കുറവ് വരുത്തുമെന്നാണ് വ്യവസായികൾ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഇനി എതെങ്കിലും തീരുമാനമുണ്ടാകാൻ ഏപ്രിൽ വരെ കാത്തിരിക്കേണ്ടിവരും.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നടപ്പു സാമ്പത്തിക വർഷത്തെ 6.9 ശതമാനത്തിൽ നിന്ന് അടുത്ത സാമ്പത്തിക വർഷം 7.4 ശതമാനമായി വർധിക്കുമെന്ന് റിസർവ് ബാങ്ക് വിലയിരുത്തി. നേരത്തെ 7.1 ശതമാനം വളർച്ചയാണ്