റിസർവ് ബാങ്ക് വായ്പാനയം നാളെ

Posted on: February 7, 2017

മുംബൈ : റിസർവ് ബാങ്ക് നടപ്പ്‌സാമ്പത്തിക വർഷത്തെ അവസാനത്തെ വായ്പാനയം നാളെ പ്രഖ്യാപിക്കും. കറൻസിപിൻവലിക്കലിന് ശേഷമുള്ള രണ്ടാമത്തെ വായ്പാനയമാണിത്. ഇതിനു മുന്നോടിയായി ആർബിഐയുടെ ആറംഗ വായ്പാനയ അവലോകന സമിതി ഇന്നും നാളെയും യോഗം ചേരും. ബാങ്കുകളിൽ നിക്ഷേപം വർധിച്ച സാഹചര്യത്തിൽ പലിശ നിരക്കുകളിൽ കാൽ ശതമാനം കുറവ് വരുത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പണപ്പെരുപ്പം നിയന്ത്രണവിധേയമായതും നിക്ഷേപം വർധിച്ചതുമാണ് നിരക്ക് കുറയുമെന്ന പ്രതീക്ഷകളുടെ അടിസ്ഥാനം. എന്നാൽ പലിശനിരക്ക് കുറയ്ക്കാനുള്ള തീരുമാനം ഏപ്രിലിലേക്ക് മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.