ബിഎസ്ഇ ഓഹരികൾ 34 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു

Posted on: February 3, 2017

മുംബൈ : ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് ഓഹരികൾ ഇഷ്യുവിലയേക്കാൾ 34.62 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്തു. 806 രൂപയായിരുന്നു ഇഷ്യു പ്രൈസ്. 1085 രൂപയിലാണ് നാഷണൽ സ്റ്റോക്ക്എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. ഇന്ത്യയിൽ ആദ്യമായാണ് സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെടുന്നത്.

2017 ലെ ആദ്യ ഐപിഒയായിരുന്നു ബിഎസ്ഇയുടേത്. ഇഷ്യുവിന് 51 മടങ്ങ് അപേക്ഷകരാണുണ്ടായിരുന്നത്. ഏഷ്യയിലെ ഏറ്റവും പഴയ സ്റ്റോക്ക്എക്‌സ്‌ചേഞ്ചായ ബിഎസ്ഇ മൂലധനപര്യാപ്തതയുടെ കാര്യത്തിൽ ആഗോളതലത്തിൽ പത്താംസ്ഥാനത്താണ്. മൂവായിരത്തോളം കമ്പനികളുടെ ഓഹരികളാണ് ബിഎസ്ഇയിൽ ട്രേഡ് ചെയ്യപ്പെടുന്നത്.