ഇന്ത്യ 7.1 ശതമാനം വളർച്ച നേടുമെന്ന് എച്ച് എസ് ബി സി

Posted on: February 2, 2017

ന്യൂഡൽഹി : ഇന്ത്യ അടുത്ത സാമ്പത്തികവർഷം 7.1 ശതമാനം വളർച്ച നേടുമെന്ന് എച്ച് എസ് ബി സി. 2016-17 ൽ 6.3 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി വളർച്ച. വരുന്ന ഏപ്രിൽ അവസാനത്തോടെ കറൻസി ലഭ്യത സാധാരണനിലയിലാകുമ്പോൾ രാജ്യത്തെ ഉപഭോഗം നോട്ട് നിരോധനത്തിന് മുമ്പുള്ള അവസ്ഥയിലെത്തുമെന്ന് എച്ച് എസ് ബി സി ഇന്ത്യ ചീഫ് ഇക്‌ണോമിസ്റ്റ് പ്രഞ്ജുൾ ഭണ്ഡാരി പറഞ്ഞു.

പലിശനിരക്ക് ഇനിയും കുറയാൻ സാധ്യതയുണ്ട്. ക്രൂഡോയിൽ വിലവർധന, ഗവൺമെന്റിന്റെ ഉയർന്ന ശബളചെലവുകൾ തുടങ്ങിയവ കണക്കിലെടുത്താൽ സമീപഭാവിയിൽ 25 ബേസിസ് പോയിന്റ് പലിശ കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് ഭണ്ഡാരി ചൂണ്ടിക്കാട്ടി.