ലയനനീക്കം : ഐഡിയ ഓഹരിവിലയിൽ വൻകുതിപ്പ്

Posted on: January 30, 2017

മുംബൈ : വോഡഫോൺ ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായതിനെ തുടർന്ന് ഐഡിയ സെല്ലുലാറിന്റെ ഓഹരിവിലയിൽ വൻകുതിപ്പ്. പത്തു രൂപ മുഖവിലയുള്ള ഐഡിയ ഓഹരികൾ 100 രൂപ നിരക്കിലാണ് ട്രേഡ് ചെയ്യപ്പെടുന്നത്. ജനുവരി 18 മുതലാണ് ഐഡിയ ഓഹരികളിൽ കുതിപ്പുണ്ടായത്.

റിലയൻസ് ജിയോയിൽ നിന്നുള്ള മത്സരം നേരിടാനാണ് വോഡഫോൺ ഏറ്റെടുക്കലിന് ഒരുങ്ങുന്നത്. എന്നാൽ ഇതു സംബന്ധിച്ച വാർത്തികൾ നേരത്തെ ഇരു കമ്പനികളും നിഷേധിച്ചിരുന്നു. സെല്ലുലാർ വിപണിയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള വോഡഫോണിന്റെയും ഐഡിയയുടെയും ലയനം യാഥാർത്ഥ്യമായാൽ വിപണിവരുമാനത്തിന്റെ 43 ശതമാനവും സംയുക്തസംരംഭത്തിന്റെ നിയന്ത്രണത്തിലാകും. ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ള എയർടെലിന്റെ വരുമാനവിഹിതം 33 ശതമാനം മാത്രമാണ്.

വോഡഫോൺ ഇനീഷ്യൽ പബ്ലിക് ഓഫറിന് ഒരുങ്ങുന്നതിനിടെയാണ് റിലയൻസ് ജിയോയുടെ രംഗപ്രവേശം. അതോടെ ഐപിഒ തീരുമാനം മരവിപ്പിച്ചു. ഐഡിയയെ ഏറ്റെടുത്താൽ പിൻവാതിലിലൂടെ വോഡഫോണിന്റെ ലിസ്റ്റിംഗും സാധ്യമാകും.