ഇൻഫോസിസിന് സ്റ്റാർട്ടപ്പുകളിൽ 62 മില്യൺ ഡോളറിന്റെ നിക്ഷേപം

Posted on: January 23, 2017

ബംഗലുരു : ഇൻഫോസിസ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചത് 62 മില്യൺ ഡോളർ. സ്‌റ്റെല്ലാരിസ് വെഞ്ചേഴ്‌സ്, ഉൻസിലോ, ട്രിഫാക്ട, ക്ലൗഡൈൻ, ടിഡൽസ്‌കെയിൽ തുടങ്ങി 12 സ്റ്റാർട്ടപ്പുകളിലാണ് ഇൻഫോസിസ് നിക്ഷേപം നടത്തിയിട്ടുള്ളത്.

ഇൻഫോസിസ് രൂപം നൽകിയ 100 മില്യൺ ഡോളറിന്റെ ഇന്നവേഷൻ ഫണ്ടുമായാണ് 2013 ൽ സ്റ്റാർട്ടപ്പ് നിക്ഷേപം തുടങ്ങിയത്. 2015 ൽ ഫണ്ട് സൈസ് 500 മില്യൺ ഡോളറായി വർധിപ്പിച്ചു.

സ്റ്റാർട്ടപ്പുകളുടെ ലോകം അതിശയകരമാണ്, ഇൻഫോസിസ് സ്റ്റാർട്ടപ്പ് കമ്പനികളിൽ നിക്ഷേപം നടത്തുന്നു. അതോടൊപ്പം അവയെ ഇൻഫോസിസിന്റെ ഇടപാടുകാർക്കും പരിചയപ്പെടുത്തുന്നുവെന്ന് ഇൻഫോസിസ് സിഇഒ വിശാൽ സിക്ക പറഞ്ഞു.