ബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചേക്കും

Posted on: January 21, 2017

ന്യൂഡൽഹി : കേന്ദ്രബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചേക്കും. നിലവിലുള്ള 10 ശതമാനത്തിൽ നിന്ന് 4 ശതമാനമായി കുറച്ചേക്കുമെന്നാണ് സൂചന. ജിഎസ്ടി ഏർപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഈ നടപടി. 2003 ശേഷം ഏറ്റവും കുറവ് ഇറക്കുമതി നടന്നത് 2016 ൽ ആണ്. കറൻസി പിൻവലിക്കലിനെ തുടർന്ന് സ്വർണ്ണത്തിന്റെ ഡിമാൻഡിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

ഇറക്കുമതി തീരുവ 2013 ൽ രണ്ട് ശതമാനത്തിൽ നിന്നാണ് 10 ശതമാനമായി വർധിപ്പിച്ചത്. കറന്റ് അക്കൗണ്ട് കമ്മി ഉയർന്നതിനെ തുടർന്നാണ് യുപിഎ സർക്കാർ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചത്.