ആദായനികുതി റിട്ടേണിന് ആധാർ നിർബന്ധമാക്കും

Posted on: January 20, 2017

ന്യൂഡൽഹി : അടുത്ത സാമ്പത്തിക വർഷം മുതൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ആധാർ നമ്പർ രേഖപ്പെടുത്തേണ്ടി വരും. ആദായനികുതി റിട്ടേൺ ഫോമിൽ ആധാർ നമ്പർ രേഖപ്പെടുത്താനുള്ള കോളം നിലവിലുണ്ട്. എന്നാൽ അത് പൂരിപ്പിക്കണമെന്നുള്ളത് നിർബന്ധമല്ല. ആധാറിന് പുറമെ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) എല്ലാ സാമ്പത്തിക ഇടപാടുകളിലും നിർബന്ധമായി രേഖപ്പെടുത്തണമെന്നുള്ള നിബന്ധനയും വന്നേക്കും.

എല്ലാ ബാങ്ക് അക്കൗണ്ടുകളും നിർബന്ധമായും ആധാറുമായി ബന്ധിപ്പിക്കണമെന്നുള്ള പ്രഖ്യാപനവും അടുത്ത കേന്ദ്ര ബജറ്റിലുണ്ടായേക്കും.