പിവിആർ സിനിമാസിൽ വാർബർഗ് പിങ്കസ് നിക്ഷേപം നടത്തി

Posted on: January 18, 2017

മുംബൈ : പിവിആർ സിനിമാസിൽ ആഗോള നിക്ഷേപസ്ഥാപനമായ വാർബർഗ് പിങ്കസ് മൂലധനനിക്ഷേപം നടത്തി. വാർബർഗ് 820 കോടി രൂപ മുതൽമുടക്കി പിവിആറിന്റെ 14 ശതമാനം ഓഹരികൾ സ്വന്തമാക്കി. പിവിആറിന്റെ പ്രമോട്ടറായ അജയ് ബിജ്‌ലി 5 ശതമാനവും നിക്ഷേപകയായ രേണുക രാമനാഥ് 9 ശതമാനവും ഓഹരികൾ വിറ്റഴിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്‌സ് കമ്പനിയായ പിവിആറിന് 48 നഗരങ്ങളിലായി 562 സ്‌ക്രീനുകളാണുള്ളത്.