മലബാർ ഗോൾഡ് 620 കോടിയുടെ വികസനപദ്ധതികൾ നടപ്പാക്കും

Posted on: January 18, 2017

ദുബായ് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് 620 കോടി രൂപയുടെ വികസനപദ്ധതികൾ നടപ്പാക്കും. വികസനത്തിന്റെ ഭാഗമായി മൂന്നു മാസത്തിനുള്ളിൽ 24 പുതിയ ഷോറൂമുകൾ ആരംഭിക്കും. മാർച്ച് അവസാനത്തോടെ ആകെ ഷോറൂമുകളുടെ എണ്ണം 185 ആയി ഉയരുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമ്മദ് ദുബായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

പുതുതായി ആരംഭിക്കുന്ന 24 ഷോറൂമുകളിൽ 9 എണ്ണം യുഎഇയിലും 7 എണ്ണം ഇന്ത്യയിലും 5 എണ്ണം സൗദിയിലും 2 എണ്ണം ബഹ്‌റിനിലും ഒന്ന് കുവൈറ്റിലുമായിരിക്കും. ജനുവരി 18 ന് ഏഴ് ഷോറൂമുകൾ തുറക്കും. വികസനപദ്ധതികളുടെ ഭാഗമായി 1000 പേർക്കു കൂടി തൊഴിലവസരം ലഭിക്കും. ഇതോടെ മൊത്തം ജീവനക്കാരുടെ എണ്ണം 10,000 കടക്കും.

മലബാർ ഗോൾഡ് കോ ചെയർമാൻ പി.എ. ഇബ്രാഹിം ഹാജി, മലബാർ ഗോൾഡ് ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.പി. അബ്ദുൾ സലാം തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 

Photo Credit : Global Innovations