വാർബർഗ് പിങ്കസ് ഇന്ത്യയിൽ 8 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തും

Posted on: January 16, 2017

മുംബൈ : ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിങ്ക്‌സ് അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 8 ബില്യൺ ഡോളറിന്റെ മൂലധനനിക്ഷേപം നടത്തും. വാർബർഗ് 40 രാജ്യങ്ങളിലെ 760 കമ്പനികളിലായി 58 ബില്യൺ ഡോളറിലേറെ നിക്ഷേപിച്ചിട്ടുണ്ട്. ന്യൂയോർക്ക് ആസ്ഥാനമായുള്ള വാർബർഗ് പിങ്കസിന് 1997 മുതൽ ഇന്ത്യയിൽ സാന്നിധ്യമുണ്ട്.

വാർബർഗ് നിലവിൽ ഇന്ത്യയിലെ 51 കമ്പനികളിലായി 3.8 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്ക്, അംബുജ സിമന്റ്, ലോറസ് ലാബ്, ക്വിക്കർ, കാർട്രേഡ്, പിരമൾ റിയലിട്ടി തുടങ്ങിയ സ്ഥാപനങ്ങളിൽ വാർബർഗിന് മൂലധനപങ്കാളിത്തമുണ്ട്. കേരളത്തിലെ കല്യാൺ ജുവല്ലേഴ്‌സിൽ 1200 കോടി രൂപയാണ് വാർബർഗ് പിങ്കസ് നടത്തിയിട്ടുള്ളത്.