റിലയൻസ് ഇൻഡസ്ട്രീസ് 30,000 കോടി രൂപ മുതൽമുടക്കും

Posted on: January 15, 2017

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ജിയോ ഇൻഫോകോമിൽ 30,000 കോടി രൂപ മുതൽമുടക്കും. സിഗ്‌നൽ കരുത്ത് വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള വികസനപ്രവർത്തനങ്ങൾക്കു വേണ്ടിയാണ് മുതൽമുടക്ക്. 600 കോടി പ്രിഫറൻഷ്യൽ ഓഹരികളിലൂടെ ഈ തുക സമാഹരിക്കാൻ വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗം തീരുമാനിച്ചിരുന്നു.

ജിയോഇൻഫോകോമിനായി ഇതേവരെ 1.71 ലക്ഷം കോടി രൂപ റിലയൻസ് ഇൻഡസ്ട്രീസ് മുതൽമുടക്കിയിട്ടുണ്ട്. 2016 സെപ്റ്റംബർ 5 ന് ലോഞ്ച് ചെയ്തശേഷം 70 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്.