ടാറ്റാസൺസ് ചെയർമാൻ പദവിയിലേക്ക് എൻ. ചന്ദ്രശേഖരനെ പരിഗണിക്കുന്നു

Posted on: January 12, 2017

മുംബൈ : ടാറ്റാസൺസ് ചെയർമാൻ പദവിയിലേക്ക് ടിസിഎസ് സിഇഒ എൻ ചന്ദ്രശേഖരന്റെ പേര് പ്രഥമ പരിഗണനയിൽ. ടാറ്റാസൺസ് ബോർഡ് ഇക്കാര്യത്തിൽ ഐക്യകണ്‌ഠേന തീരുമാനമെടുത്തതായി സൂചനയുണ്ട്. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടായേക്കും. ബോംബെ ഹൗസിൽ നടന്ന ബോർഡ് യോഗത്തിൽ രത്തൻ ടാറ്റായും ചന്ദ്രശേഖരനും പങ്കെടുത്തിരുന്നു.

തെരഞ്ഞെടുക്കപ്പെട്ടാൽ ടാറ്റാസൺസ് ചെയർമാൻ പദവിയിലെത്തുന്ന പാഴ്‌സി സമുദായംഗമല്ലാത്ത ആദ്യത്തെ ആളായിരിക്കും ചന്ദശേഖരൻ. ചന്ദ്രശേഖരൻ പുതിയ ദൗത്യം ഏറ്റെടുത്താൽ രാജേഷ് ഗോപിനാധൻ ആയിരിക്കും പുതിയ ടിസിഎസ് സിഇഒ. ഒക്‌ടോബറിൽ സൈറസ് മിസ്ത്രിയെ പുറത്താക്കിയ ശേഷം രത്തൻ ടാറ്റാ ആണ് ടാറ്റാസൺസിന്റെ താത്കാലിക ചെയർമാൻ പദവി വഹിക്കുന്നത്.