കല്യാൺ ജൂവല്ലേഴ്‌സ് 500 കോടിയുടെ വികസനത്തിനൊരുങ്ങുന്നു

Posted on: January 9, 2017

കൊച്ചി : കല്യാൺ ജൂവല്ലേഴ്‌സ് പുതിയ വിപണികൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2017 ൽ 500 കോടി രൂപയുടെ മൂലധനനിക്ഷേപം നടത്തും. ജനുവരി 12 ന് തലശേരിയിൽ പുതിയ ഷോറൂം തുറക്കും. അന്നു തന്നെ കണ്ണൂരിലും കോട്ടയത്തും കൂടുതൽ സ്ഥലസൗകര്യത്തോടെ ഇരട്ടി ആഭരണശേഖരവും സെലക്ഷനുമായി ഷോറൂമുകൾ വിപുലമാക്കും.

കല്യാൺ ജൂവല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനോടൊപ്പം നാഗാർജുന, മഞ്ജു വാര്യർ കല്യാൺ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് രാജേഷ് കല്യാണരാമൻ എന്നിവരും ചേർന്ന് മൂന്നു ഷോറൂമുകളും ഉദ്ഘാടനം ചെയ്യും. തലശേരിയിലെ പുതിയ ഷോറൂം എ.വി.കെ. നായർ റോഡിലാണ്. കണ്ണൂരിൽ നിലവിലുള്ള ഷോറൂം തവക്കര പുതിയ ബസ് സ്റ്റാൻഡിനടുത്തുള്ള വലിയ ഷോറൂമിലേക്കു മാറ്റും. കോട്ടയത്ത് വൈഎംസിഎ റോഡിലുള്ള ഷോറൂം വിപുലീകരിച്ചിട്ടുണ്ട്. മൂന്നു ഷോറൂമുകളിലും രാജ്യമെങ്ങുമുള്ള പ്രശസ്തമായ സ്വർണ്ണ, ഡയമണ്ട് ആഭരണശേഖരം അവതരിപ്പിച്ചിട്ടുണ്ട്.

കല്യാൺ ജൂവല്ലേഴ്‌സിന്റെ ഈ വർഷത്തെ 500 കോടി രൂപയുടെ വിപുലീകരണത്തിന്റെ ആദ്യപടിയാണ് കേരളത്തിലെ ഷോറൂമുകളുടെ ഉദ്ഘാടനം. 2016 ൽ 17 പുതിയ ജൂവല്ലറികൾ ആരംഭിച്ച കല്യാൺ തദ്ദേശ, വിദേശ വിപണികളിൽ സ്ഥാനം ഉറപ്പിക്കുന്നതിനായി 2017 ൽ 15 ഷോറൂമുകൾ തുറക്കും. യുഎഇയിലും ഉത്തരേന്ത്യയിലും കൂടുതൽ സാന്നിധ്യം അറിയിക്കാൻ കല്യാൺ ജൂവല്ലേഴ്‌സ് തയാറെടുക്കുകയാണ്. ഡിജിറ്റൽ രംഗത്തെ് കൂടുതൽ നിക്ഷേപം നടത്തുന്നതിനും നിലവിലുള്ള നിയന്ത്രണങ്ങൾക്ക് വിധേയമായി പർച്ചേസ് അഡ്വാൻസ് പദ്ധതി വീണ്ടും അവതരിപ്പിക്കുന്നതിനുമാണ് കല്യാൺ ലക്ഷ്യമിടുന്നത്. ഉപയോക്താക്കൾക്കായി സ്വർണ്ണം, ഡയമണ്ട്, പ്രഷ്യസ് ജൂവലറി എന്നിവയുടെ കൂടുതൽ ഉപ ബ്രാൻഡുകൾ പുറത്തിറക്കാനും പദ്ധതിയുണ്ടെന്ന് കല്യാൺ ജൂവല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.