സൈറസ് മിസ്ത്രി ടാറ്റാ ഗ്രൂപ്പ് കമ്പനികളിൽ നിന്ന് രാജിവെച്ചു

Posted on: December 19, 2016

മുംബൈ : ടാറ്റാസൺസ് ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രി ടാറ്റാ ഗ്രൂപ്പിലെ എല്ലാ കമ്പനികളിൽ നിന്നും രാജിവെച്ചു. ടാറ്റാസൺസിനെ കോടതിയിൽ നേരിടാനാണ് മിസ്ത്രിയുടെ നീക്കം. കഴിഞ്ഞ ഒക്‌ടോബറിലാണ് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ പദവിയിൽ നിന്ന് മിസ്ത്രിയെ നീക്കം ചെയ്തത്.

ടാറ്റാ ഗ്രൂപ്പിലെ ഫ്‌ലാഗ്ഷിപ്പ് കമ്പനിയായ ടിസിഎസ് ചെയർമാൻ പദവിയിൽ നിന്നും കഴിഞ്ഞവാരം മിസ്ത്രിയെ പുറത്താക്കിയിരുന്നു. മറ്റ് നാല് ടാറ്റാ കമ്പനികൾ മിസ്ത്രിയെ പുറത്താക്കാൻ ഈ ആഴ്ച അസാധാരണ പൊതുയോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യൻ ഹോട്ടൽസ്, ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ കെമിക്കൽസ് എന്നീ കമ്പനികളാണ് ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം വിളിച്ചിട്ടുള്ളത്.