ടാറ്റാ ട്രസ്റ്റ്‌സ് ചെയർമാൻ പദവി രത്തന് ടാറ്റാ ഒഴിഞ്ഞേക്കും

Posted on: December 16, 2016

ratan-tata-big-bb

മുംബൈ : ടാറ്റാ ട്രസ്റ്റ്‌സ് ചെയർമാൻ പദവി രത്തന് ടാറ്റാ ഒഴിഞ്ഞേക്കും. ടാറ്റാസൺസിന്റെ 66 ശതമാനം ഓഹരികൾ ടാറ്റാ ട്രസ്റ്റ്‌സിന്റെ കൈവശമാണ്. 108 ബില്യൺ ഡോളർ ആസ്തിയുള്ള ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയാണ് ടാറ്റാസൺസ്. അടുത്തവർഷം പകുതിയോടെ പുതിയ ചെയർമാനെ കണ്ടെത്താൻ ടാറ്റാ ട്രസ്റ്റ്‌സ് കൺസൾട്ടന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ചെയർമാൻ ടാറ്റാ കുടുംബാംഗമോ പാഴ്‌സിവംശജനോ ആകണമെന്നില്ല.

പുതിയ ചെയർമാന് അധികാരം കൈമാറുന്നതോടെ 79 കാരനായ രത്തൻ ടാറ്റാ ട്രസ്റ്റിമാത്രമായി മാറും. രത്തൻ ടാറ്റാ 2012 ആണ് ടാറ്റാസൺസ് ചെയർമാൻ പദവി ഒഴിഞ്ഞത്. ടാറ്റാ കമ്പനികളിലെ ട്രസ്റ്റിന്റെ നിക്ഷേപമൂല്യം 41 ബില്യൺ ഡോളർ വരും.