നിരക്കുകളിൽ മാറ്റമില്ലാതെ പണനയം

Posted on: December 7, 2016

RBI-wall-Big

മുംബൈ : റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റമില്ലാതെ പണനയം പ്രഖ്യാപിച്ചു. റിസർവ് ബാങ്കിന്റെ നയ അവലോകന സമിതി നിരക്കു കുറയ്ക്കുമെന്നാണ് വാണിജ്യ ലോകം പ്രതീക്ഷിച്ചിരുന്നത്. നിരവധി ബാങ്കുകൾ മുൻകൂട്ടി പലിശനിരക്കിൽ കുറവു വരുത്തിയിരുന്നു. കറൻസി പിൻവലിക്കൽ ഹൃസ്വകാലത്തേക്ക് സാമ്പത്തിക ഇടപാടുകളിൽ കുറവുവരുത്തിയേക്കാമെന്നും ആർബിഐ കരുതുന്നു

റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായും സിആർആർ 4 ശതമാനമായി തുടരും. നടപ്പു വർഷത്തെ ജിഡിപി വളർച്ച വിലയിരുത്തൽ 7.6 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി കുറച്ചു. റിസർവ് ബാങ്കിന്റെ നയ അവലോകന സമിതി നിലവിൽ വന്നശേഷമുള്ള രണ്ടാമത്തെ വായ്പാനയമാണ് പ്രഖ്യാപിക്കപ്പെട്ടത്.