25
Thursday
April 2024
April 2024
ജയലളിതയ്ക്ക് ഹൃദയസ്തംഭനം
Posted on: December 4, 2016
ചെന്നൈ : അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയസ്തംഭനം. വൈകുന്നേരം നാലരയോടെ ഹൃദയാഘാതമുണ്ടായതായി അപ്പോളോ ആശുപത്രി പത്രക്കുറിപ്പിൽ അറിയിച്ചു. ഐസിയുവിലേക്ക് മാറ്റിയ ജയലളിത ഹൃദ്‌രോഗ വിദഗ്ധരുടെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ രണ്ട് മാസമായി ആശുപത്രിയിൽ തുടരുന്ന ജയലളിത സുഖംപ്രാപിച്ചുവരികയായിരുന്നു.
എഐഎഡിഎംകെ നേതാക്കളും മന്ത്രിമാരും അപ്പോളോ ആശുപത്രിയിലുണ്ട്. തമിഴ്‌നാട് ഗവർണർ വിദ്യാസാഗർ റാവു മുംബൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിൽ വൈകാതെ കേന്ദ്ര സേനയെ വിന്യസിപ്പിച്ചേക്കും. കേന്ദ്ര ആഭ്യന്തര വകുപ്പ് സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്. അപ്പോളോ ആശുപത്രിക്കു ചുറ്റും കനത്ത പോലീസ് ബന്തവസ് ഏർപ്പെടുത്തിയിട്ടുണ്ട്.
TAGS: J Jayalalithaa |
News in this Section