എൽ & ടി 14,000 ജീവനക്കാരെ പിരിച്ചുവിട്ടു

Posted on: November 23, 2016

l-t-house-big

മുംബൈ : ലാർസൺ & ട്യൂബ്രോ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ 14,000 ജീവനക്കാരെ പിരിച്ചുവിട്ടു. മൊത്തം ജീവനക്കാരുടെ 11.2 ശതമാനം വരുമിത്. ബിസിനസ് രംഗത്തെ മാന്ദ്യവും വരുംമാസങ്ങളിലെ സാമ്പത്തിക വെല്ലുവിളികളും കണക്കിലെടുത്താണ് ഈ നടപടിയെന്ന് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആർ. ശങ്കർ രാമൻ പറഞ്ഞു.

ക്രൂഡോയിൽ വിലയിടിവ് മധ്യപൂർവേഷ്യയിൽ വലിയ മാന്ദ്യത്തിന് വഴി തുറന്നിട്ടുണ്ട്. ആഭ്യന്തര വിപണിയിലെ മത്സരവും ഓർഡറുകൾ കുറയാൻ ഇടയാക്കുന്നതായി അദേഹം ചൂണ്ടിക്കാട്ടി. വർധിക്കുന്ന ചെലവുകൾ കമ്പനിയുടെ നഷ്ടം വർധിപ്പിക്കുകയാണ്. സാമ്പത്തികരംഗം സാധാരണ നില കൈവരിക്കും വരെ ജോലികളും പദവികളും പുനക്രമീകരിക്കാതിരിക്കാനാവില്ലെന്നും ശങ്കർ രാമൻ പറഞ്ഞു.